പേ​രാ​വൂ​ർ നെ​ടു​മ്പ്രം​ചാ​ൽ ഹെ​ൽ​ത്ത്‌ സെ​ന്റ​റി​നു സ​മീ​പം ഉ​രു​ൾ​പൊ​ട്ടി​യ നി​ല​യി​ൽ

മഴക്കെടുതി; കുടുംബങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റും

കണ്ണൂർ: ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ച സാഹചര്യത്തിൽ അപകടസാധ്യത മേഖലകളിൽനിന്ന് ജനങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ നിർദേശം നൽകി. ഇതിന് തദ്ദേശസ്ഥാപനങ്ങളും റവന്യൂവകുപ്പ് അധികൃതരും നേതൃത്വം നൽകും.

ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ച നിടുംപൊയിൽ -മാനന്തവാടി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കണ്ണൂർ, വയനാട് പൊതുമരാമത്ത് വകുപ്പുകൾ സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുകയാണ്. ചന്ദ്രൻ തോടിന് താഴെ മൂന്ന് കിലോമീറ്ററോളം റോഡാണ് മണ്ണിടിച്ചിലിൽ തകർന്നത്. മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്റ്റ് ഏഴുവരെ നിർത്തിവെക്കാനും യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ നാശംവിതച്ച ദുരന്തമേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്താൻ റൂറൽ ജില്ല പൊലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. സന്ദർശകപ്രവാഹം അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനത്തേയും ദുരന്തനിവാരണ പ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചുനൽകാൻ ആവശ്യമെങ്കിൽ സമൂഹ അടുക്കള ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കനത്ത മഴയിൽ ഒറ്റപ്പെടുന്ന ആദിവാസി കോളനികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് ഭക്ഷണവും മറ്റും എത്തിക്കാനും പട്ടികവർഗ വികസനവകുപ്പിനും റവന്യൂവകുപ്പിനും നിർദേശം നൽകി.

അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർണസജ്ജമാക്കി നിർത്തണം. കൺട്രോൾ റൂം സംവിധാനവും ഒരുക്കണം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാൻ പ്രത്യേക റവന്യൂ സംഘ​ങ്ങ​ളെ നി​യോ​ഗി​ക്കും. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ യ​ഥാ​സ​മ​യം ഇ​ട​പെ​ടാ​ൻ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ​ചേ​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും നി​ർ​ദേ​ശം ന​ൽ​കി.

പൂ​ർ​ണ​സ​ജ്ജ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​ൽ ക​ൺ​ട്രോ​ൾ റൂം

​ക​ണ്ണൂ​ർ: മ​ഴ​ക്കെ​ടു​തി കാ​ര​ണം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നാ​യി ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളും സ​ജ്ജ​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

പ​നി ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണം. എ​ല്ലാ ക്യാ​മ്പു​ക​ളി​ലും അ​ത്യാ​വ​ശ്യ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ, മ​രു​ന്നു​ക​ൾ, ബ്ലീ​ച്ചി​ങ് പൗ​ഡ​ർ, എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി സൈ​ക്ലി​ൻ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി. മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഡോ​ക്‌​സി സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ക്ക​ണം.

ഈ ​കാ​ല​യ​ള​വി​ൽ പാ​മ്പു​ക​ടി ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത​പാ​ലി​ക്ക​ണം. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നൊ​പ്പം കു​ടി​വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പ​ഴ​കി​യ​തും തു​റ​ന്നു​വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം. ജി​ല്ല​ത​ല മാ​ന​സി​ക ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​ൽ 24 മ​ണി​ക്കൂ​റും ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. ഫോ​ൺ: 0497 2713437.

മഴക്കെടുതി 

ഇ​രി​ട്ടി: തി​മി​ർ​ത്തു​പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യി​ൽ ഭീ​തി​യി​ലാ​യി ഇ​രി​ട്ടി​യു​ടെ മ​ല​യോ​ര​മേ​ഖ​ല. ക​ന​ത്ത​മ​ഴ​യി​ൽ കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ള്ള ദു​ര​ന്ത​വും കൂ​ടി​യാ​യ​തോ​ടെ തി​മി​ർ​ത്തു​പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ ത​ങ്ങ​ളെ​യും ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര​ജ​ന​ത. നി​ര​വ​ധി ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന മ​ല​യോ​രം ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യ​പ്പാ​റ, വാ​ള​ത്തോ​ട്, എ​ട​പ്പു​ഴ, പാ​റ​യ്ക്കാ​പ്പാ​റ, അ​ങ്ങാ​ടി​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലും ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ട​റ, കോ​ളി​ത്ത​ട്ട്, അ​റ​ബി, കാ​ലാ​ങ്കി പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത്. മാ​ക്കൂ​ട്ടം വ​ന​മേ​ഖ​ല​ക​ളി​ലും ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്. വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ബാ​വ​ലി, ബാ​രാ​പോ​ൾ പു​ഴ​ക​ളി​ൽ നീ​രൊ​ഴു​ക്ക് കൂ​ടി​യി​ട്ടു​ണ്ട്. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​റ​ബി, കോ​ളി​ത്ത​ട്, മാ​ട്ട​റ, പേ​ര​ട്ട ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തി​നാ​ൽ ഇ​വി​ട​ങ്ങ​ളെ​ല്ലാം റ​വ​ന്യൂ​സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ്ര​ധാ​ന പു​ഴ​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ചെ​റു​തോ​ടു​ക​ളും അ​രു​വി​ക​ളും ക​വി​ഞ്ഞ് ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​ണ്.

Tags:    
News Summary - rainstorm Families will be moved to a safe place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.