Posted On
date_range Updated On
date_range ഇരിക്കൂറില്‍ കഞ്ചാവുമായി ചെങ്കല്‍ ക്വാറി തൊഴിലാളി അറസ്റ്റില്‍
ഇരിക്കൂർ : ഇരിക്കൂറില്‍ കഞ്ചാവുമായി ചെങ്കല്‍ ക്വാറി തൊഴിലാളി അറസ്റ്റില്‍. പെരുവളത്ത്പറമ്പ് കുട്ടാവില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമര്‍ (33) നെയാണ് ഇരിക്കൂര്‍ എസ്.ഐ എം.വി ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്. 12 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഇന്ന് രാവിലെ പെരുവളത്ത് പറമ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ചെങ്കല്‍ ക്വാറികളിലും നിര്‍മാണ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് കഞ്ചാവ് നല്‍കുന്ന ഏജന്റിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.