മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍; അപേക്ഷ ഓണ്‍ലൈനായി നൽകാം
കണ്ണൂർ: മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയ സെന്റര്‍, സര്‍വിസ് സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന ഒക്ടോബര്‍ 20വരെ സമര്‍പ്പിക്കാം.
വീടിന്റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരിലുള്ള ഭൂനികുതി രശീത്, ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടതിന്റെ സാക്ഷ്യപത്രം, 2009ലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മുന്‍ഗണന കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്കുന്ന സാക്ഷ്യപത്രം.
ആരുടെയും പേരില്‍ ഭൂമിയില്ലെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം, 65ന് മുകളില്‍ പ്രായമുള്ളവരുടെ ആധാറിന്റെ പകര്‍പ്പ്, വീടിന്റെ അവസ്ഥ/ കുടില്‍/ ഓല, പുല്ല് മേഞ്ഞത്/ ജീര്ണിച്ചതാണെങ്കില് അത് തെളിയിക്കുന്ന സാക്ഷ്യപത്രം, വീടില്ലെങ്കില്‍ അത് തെളിയിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറി നല്കുന്ന സാക്ഷ്യപത്രം, പട്ടികജാതി/ വര്‍ഗത്തില്‍ പെടുന്നവരുടെ ജാതി സര്‍ട്ടിഫിക്കറ്റ്, മാരക രോഗം/ ഭിന്നശേഷി അംഗങ്ങളുണ്ടെങ്കില് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുടിവെള്ളം/ വൈദ്യുതി/ സുരക്ഷിതമായ കക്കൂസ് എന്നിവയിലേതെങ്കിലും ഇല്ലെങ്കില്‍ അത് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയാണ് അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ട രേഖകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.