ന​ഴ്സു​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി​യ​പ്പോ​ൾ

ച​ർ​ച്ച പ​രാ​ജ​യം; മ​ര​ണം​വ​രെ നി​രാ​ഹാ​ര​ത്തിന് ന​ഴ്സു​മാ​ർ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്റെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച പ​രാ​ജ​യം. ആ​റ് മു​ൻ​നി​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ മി​നി​മം വേ​ത​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​ൻ.​എ) നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​രം 56 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴു​ള്ള സ​മ​വാ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് ഇ​റ​ങ്ങി​പ്പോ​യ​​തോ​ടെ​യാ​ണ് ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​റു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റും ന​ഴ്സു​മാ​രു​ടെ ഭാ​ര​വാ​ഹി​ക​ളും ത​മ്മി​ൽ ച​ർ​ച്ച തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ 4.15ഓ​ടെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് അ​ധി​കൃ​ത​ർ ച​ർ​ച്ച​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഐ.​എ​ൻ.​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി നി​ര​വ​ധി ച​ർ​ച്ച​ക​ൾ വി​വി​ധ​ത​ല​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് മു​ഖം​തി​രി​ക്കു​ക​യാ​യി​രു​ന്നു. മി​നി​മം വേ​ത​ന​മു​റ​പ്പാ​ക്കു​ക, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ന​ഴ്സു​മാ​ർ​ക്ക് അ​ർ​ഹ​മാ​യ വേ​ത​ന​വ​ർ​ധ​ന ന​ൽ​കു​ക, ജോ​ലി​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല​സ​മ​രം ന​ട​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​ട് റീ​ജ​ന​ൽ ജോ. ​ലേ​ബ​ർ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ളി​ൽ ആ​ശു​പ​ത്രി ഉ​ട​മ​ക​ൾ പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജൂ​ലൈ ആ​ദ്യ​വാ​രം മു​ത​ൽ ന​ഴ്സു​മാ​ർ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​മാ​രം​ഭി​ച്ച​ത്.ജി​ല്ല ലേ​ബ​ർ ഓ​ഫി​സ് സ്ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക​മാ​യ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ള​ട​ക്കം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​മെ​ന്ന് ഐ.​എ​ൻ.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷി​ഹാ​ബ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

ക​ണ്ണൂ​ർ: ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഡി.​വൈ.​എ​ഫ്.​ഐ ഐ​ക്യ​ദാ​ർ​ഢ്യം. 2025 ഡി​സം​ബ​ർ 27ന് ​അ​ന്ന​ത്തെ തൊ​ഴി​ൽ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മി​നി​മം വേ​ത​ന ക​മ്മി​റ്റി​യു​ടെ അ​ന്തി​മ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്റ് ത​യാ​റാ​വ​ണ​മെ​ന്നും തൊ​ഴി​ൽ​വ​കു​പ്പും അ​ധി​കാ​രി​ക​ളും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ട സ​മ​ര​ത്തെ ഗൗ​നി​ക്കാ​ത്ത അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ന്യാ​യ​മാ​യും ന​ഴ്സു​മാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട മി​നി​മം വേ​ത​നം ല​ഭ്യ​മാ​കാ​ൻ​വേ​ണ്ടി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​വ​ണ​മെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ന​ഴ്‌​സു​മാ​രെ ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, പ്ര​സി​ഡ​ന്റ് കെ. ​അ​നു​ശ്രീ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​എം. അ​ഖി​ൽ, ജി​ല്ല സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ൻ, അ​ഖി​ൽ പി. ​ബാ​ബു എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്തു.

Tags:    
News Summary - hunger strike by nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.