എടയന്നൂര്‍: പെട്രോളുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ കാബിന് തീ പിടിച്ചു. തെരൂര്‍ പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്.
കണ്ണൂരില്‍നിന്ന് പെട്രോള്‍ നിറച്ച് തെരൂര്‍ വെള്ളപറമ്പിലെ കമ്പനിയിലേക്ക് പോകുകയായിരുന്നു ടാങ്കർ ലോറി. തെരൂര്‍ വെള്ളപറമ്പ് റോഡ് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു വാഹനം. വെള്ളപറമ്പ് റോഡിലേക്ക് കയറുന്നതിനിടെയാണ് ലോറിയുടെ കാബിനില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി.
ലോറിയില്‍നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും തടിച്ചുകൂടി. ഇത് അൽപനേരം പ്രദേശത്ത് ആശങ്ക പരത്തി. തെരൂര്‍ പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും മട്ടന്നൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ചു. സംഭവത്തെത്തുടര്‍ന്ന് ഏറെ നേരം വാഹനഗതാഗതം നിലച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.