പേരാവൂർ താലൂക്ക് ആശുപത്രിക്കായി കെട്ടിട സമുച്ചയം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം
പേരാവൂർ: സർക്കാർ അവഗണനയുടെ ബാക്കിപത്രമായി പേരാവൂർ താലൂക്ക് ആശുപത്രി. ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പേരാവൂർ താലൂക്ക് ആശുപത്രി കെട്ടിട സമുച്ചയ നിർമാണം തുടങ്ങിയിടത്ത് തന്നെ. അനിശ്ചിതാവസ്ഥ തുടരുന്നതിനിടയിലും ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതത്തിന് അറുതിയില്ല.
ആറു നിലകളുള്ള കെട്ടിട സമുച്ചയമാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. കിഫ്ബിയില്‍ നിന്ന് ആദ്യഘട്ടമായി 22.16 കോടി രൂപ അനുവദിച്ച് കെട്ടിട നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നു. ഇതിനായിരുന്നു പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതോടെ നിലവിലുള്ള സ്ഥലങ്ങളിൽ രോഗികൾ ഞെരുങ്ങേണ്ട അവസ്ഥയായി.
ഒ.പി ഉൾപ്പെടെ തിങ്ങി ഞെരുങ്ങി പ്രവർത്തിക്കുന്നു. സമീപവാസികളായ രണ്ട് പേർ നൽകിയ കേസുകളാണ് ആദ്യഘട്ടത്തിൽ പ്രതിബന്ധമായത്. ഇപ്പോൾ പഴയതുമില്ല പുതിയതുമില്ല എന്ന അവസ്ഥയിലാണ് താലൂക്കാശുപത്രിയുടെ ദുരിതാവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.