ഇന്ധനം തീർന്ന് പഴയങ്ങാടി പാലത്തിൽ ടാങ്കർ േലാറി
കുടുങ്ങിയ നിലയിൽ
Posted On
date_range Updated On
date_range പഴയങ്ങാടി പാലത്തിൽ ഇന്ധനം തീർന്നു;ടാങ്കർ ലോറി കുടുങ്ങി
പഴയങ്ങാടി: ഇന്ധനം തീർന്നതിനെ തുടർന്ന് പഴയങ്ങാടി പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി. ശനിയാഴ്ച് വൈകീട്ട് 4.30 ഓടെയാണ് പഴയങ്ങാടി പഴയപാലത്തിൽ ഇന്ധനം തീർന്ന് ടാങ്കർ ലോറി കുടുങ്ങിയത്.
കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് ഗ്യാസിനായി പോകുകയായിരുന്ന ലോറിയാണ് പാലത്തിൽ കുടുങ്ങിയത്. ഇതോടെ പാലത്തിന്റെ ഇരുഭാഗങ്ങളിലും ഗതാഗതത്തിന് തടസ്സം നേരിട്ടു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഗതാഗതത്തിന് ഇരുഭാഗങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. ലോറി ജീവനക്കാർ പെട്രോൾ പമ്പിൽ നിന്നും ഡീസലെത്തിച്ച ശേഷമാണ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.