പിടിയിലായ നിഖില
പയ്യന്നൂർ: എം.ഡി.എം.എയുമായി യുവതി എക്സൈസിന്റെ പിടിയിലായി. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയെയാണ് (30) പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന നാല് ഗ്രാം മെത്താംഫിറ്റമിൻ ഇവരിൽനിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കായി നിഖിലയുടെ വീട്ടിലെത്തിയത്. 2023ൽ രണ്ട് കിലോയോളം കഞ്ചാവുമായും നിഖില എക്സൈസിന്റെ പിടിയിലായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ ഉദ്യോഗസ്ഥരായ വി.കെ. വിനോദ്, ടി.വി. കമലാക്ഷൻ, എം.പി. സുരേഷ് ബാബു, കെ. ശരത്ത്, ടി.വി. വിനീഷ്, ശ്രേയ മുരളി, ഐ.ബി ഓഫിസർ വി. മനോജ്, ഡ്രൈവർ പി.വി. അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.