സതേണ്‍ നേവല്‍ കമാന്റ് കോണ്ട്രാക്റ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ഏഴിമല മേഖല കണ്വെന്ഷന് സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പന് ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂര്‍: രണ്ടു വര്‍ഷമായി പുതുക്കാതെ തുടരുന്ന വേതനത്തില്‍ വര്‍ധന വരുത്തണമെന്ന് ആവശ്യപ്പെട്ട് ഏഴിമല നാവിക അക്കാദമിയിലെ കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡിസംബർ 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താൻ സതേണ്‍ നേവല്‍ കമാന്റ് കോണ്ട്രാക്റ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ഏഴിമല മേഖല കണ്വെന്ഷൻ തീരുമാനിച്ചു. കൂലിവര്‍ധന ആവശ്യപ്പെട്ട് മാസങ്ങള്‍ക്കുമുമ്പ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
പിന്നീട് സൂചന പണിമുടക്ക് നടത്തയിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനമെടുത്തത്. രാമന്തളി ഒ.കെ മന്ദിരത്തില്‍ നടന്ന കണ്വെന്ഷന് സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പന് ഉദ്ഘാടനം ചെയ്തു. വി. പ്രമോദ് അധ്യക്ഷത വഹിച്ചു. ടി. ഗോവിന്ദന്, കെ.പി.വി. രാഘവന്, പി.വി. വിജയന്, പി.വി. സുജാത, പി.വി. തമ്പാന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.