ക​വ​ർ​ച്ച​ക്കാ​ർ ത​ക​ർ​ത്ത കാ​ർ

​ക​വ​ർ​ച്ച ആ​സൂ​ത്രി​തം; ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഓ​പ​റേ​ഷ​ൻ

പ​യ്യ​ന്നൂ​ർ: സി​നി​മ സ്റ്റൈ​ലി​ൽ കാ​റി​നെ പി​ന്തു​ട​ർ​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി റോ​ഡി​ന് കു​റു​കെ കാ​ർ നി​ർ​ത്തി കാ​ർ ത​ട്ടി​യെ​ടു​ത്ത വാ​ർ​ത്ത നാ​ട്ടി​ൽ ഏ​റെ ഭീ​തി​പ​ര​ത്തി​യി​രു​ന്നു. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കാ​റു​മാ​യി പ്ര​തി​ക​ൾ ക​ട​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റേ കു​ട്ടി​യെ​യും അ​മ്മ​യെ​യും ഇ​റ​ക്കി​വി​ട്ട​ത്. ഏ​റെ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് പി​ന്നി​ൽ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​മാ​ണെ​ന്നും ഉ​റ​പ്പി​ച്ചി​രു​ന്നു.

ഏ​റെ സ​ങ്കീ​ർ​ണ​മാ​യ കേ​സി​ലാ​ണ് പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​മി​ക​വി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്. മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. കാ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ലാ​ത്ത​റ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​തും നാ​ട്ടി​ൽ ഭീ​തി​പ​ര​ത്തി​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. കാ​റി​ന്റെ ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത​നി​ല​യി​ലു​മാ​ണ്. പി​ലാ​ത്ത​റ കോ​ഓ​പ​റേ​റ്റി​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ​പ​റ​മ്പി​ൽ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ലെ ദു​രൂ​ഹ​ത​ക്കാ​ണ് താ​ൽ​ക്കാ​ലി​ക വി​രാ​മ​മാ​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​ർ പൊ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി​യെ​ങ്കി​ലും സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത മാ​റി​യി​രു​ന്നി​ല്ല. സ​ഹ​ക​ര​ണ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ കോ​ള​ജ് അ​ധി​കൃ​ത​രെ​യും നാ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് പ​രി​യാ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഈ ​കാ​ർ എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. പി​ന്നീ​ടാ​ണ് ത​ല​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്.

പ​ഴ​യ സ്വ​ർ​ണം വാ​ങ്ങി മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​ണ്ടു​പോ​യി വി​ൽ​പ​ന ന​ട​ത്തി പു​തി​യ ആ​ഭ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന വ്യാ​പാ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടേ​തെ​ന്ന് പ​റ​യു​ന്നു. 25 ഗ്രാം ​സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത്.

​കാ​റി​ന​ക​ത്തെ സീ​റ്റു​ക​ളും ഡാ​ഷ്‌​ബോ​ർ​ഡി​ന്റെ ഭാ​ഗ​ങ്ങ​ളും ഫ്ലോ​ർ മാ​റ്റു​ക​ളും പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി​യോ ത​ക​ർ​ത്തോ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​മോ പ​ണ​മോ സൂ​ക്ഷി​ക്കു​ന്ന ര​ഹ​സ്യ അ​റ​ക​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഇ​ത്. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ൾ, തു​ണി​ക​ൾ, കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ, കാ​ർ ക​വ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം വ​ണ്ടി​യു​ടെ പു​റ​ത്ത് വ​ശ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. വ​ണ്ടി​യു​ടെ ബോ​ണ​റ്റും ഡോ​റു​ക​ളും തു​റ​ന്നി​ട്ട​നി​ല​യി​ലാ​യി​രു​ന​നു.

​ സ്വ​ർ​ണ​വ്യാ​പാ​രം ന​ട​ത്തു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള കൊ​ള്ള​യാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ആ​ദ്യ​മേ സം​ശ​യ​മു​യ​ർ​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ള്ള പ്ര​ഫ​ഷ​ന​ൽ കൊ​ള്ള​സം​ഘ​ങ്ങ​ളു​ടെ പ​ങ്കു​വ​രെ പൊ​ലീ​സ് സം​ശ​യി​ച്ചു. പ​രി​സ​ര​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ദു​രൂ​ഹ​ത നീ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ്. മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ർ ക​ണ്ടെ​ത്തി​യ​ത് പി​ലാ​ത്ത​റ​യി​ലാ​യ​തി​നാ​ൽ ആ​ദ്യം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട് സം​ഭ​വം ന​ട​ന്ന​ത് എ​ടാ​ട്ടാ​യ​തി​നാ​ൽ പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The robbery was planned; the operation was carried out by creating an atmosphere of terror

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.