ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്‌​സി​ങ് ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്തും മ​റ്റും വ​നം വ​കു​പ്പി​ന്റെ

നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു

പു​ലി​പ്പേ​ടി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ്; കാ​ട്ടു​പൂ​ച്ച​യാ​കാ​മെ​ന്ന് വ​നം വ​കു​പ്പ്

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ലും സ​മീ​പ​ത്തെ റോ​ഡി​ലും പു​ലി​യെ ക​ണ്ടു​വെ​ന്ന പ്ര​ചാ​ര​ണം ഭീ​തി പ​ര​ത്തി. എ​ന്നാ​ൽ വ​നം വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ കാ​ല​ട​യാ​ളം കാ​ട്ടു​പൂ​ച്ച​യു​ടേ​താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ക​ണ്ട​വ​ർ പൂ​ച്ച​യ​ല്ല പു​ലി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 7.30 ഓ​ടെ ഔ​ഷ​ധി റോ​ഡി​ൽ പു​ലി​യെ ക​ണ്ട​താ​യി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി പ​റ​യു​ന്നു. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​ത​ത്രെ. ഇ​തി​നു​ശേ​ഷം ഔ​ഷ​ധി റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്ത മ​റ്റൊ​രാ​ളും പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. രാ​ത്രി​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഴ്സി​ങ് കോ​ള​ജി​നു സ​മീ​പ​ത്തും ക​ണ്ടു. മ​റ്റൊ​രാ​ൾ ശ​ബ്ദം കേ​ട്ട​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ വി​ഷ​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. തു​ട​ർ​ന്നാ​ണ് ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഓ​ഫി​സ​ർ സ​നൂ​പ് കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​ത്. എ​ന്നാ​ൽ നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി സം​ഭ​വ​സ്ഥ​ലം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കാ​ൽ​പാ​ട് ക​ണ്ടെ​ത്തി​യ​ത്. കാ​ൽ​പാ​ദ​ത്തി​ന്റെ അ​ള​വ് ആ​റ് സെൻറി മീ​റ്റ​ർ ആ​യ​തി​നാ​ൽ കാ​ട്ടു​പൂ​ച്ച​യു​ടേ​താ​ണ് എ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. പു​ലി​യെ ക​ണ്ട​താ​യി പ്ര​ച​രി​ച്ച സ്ഥ​ല​ങ്ങ​ൾ ക​ട​ന്ന​പ്പ​ള്ളി - പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​വി. ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​എ. കോ​മ​ള​വ​ല്ലി, ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ നാ​ട്ടു​കാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ള്ള​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ പ്ര​ദേ​ശ​ത്ത് ഇ​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ന​ഴ്സി​ങ് കോ​ള​ജ് പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഭീ​തി​ ജനിപ്പിച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ

പ​യ്യ​ന്നൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് പു​ലി​യെ ക​ണ്ടു​വെ​ന്ന് ചി​ല​ർ പ​റ​ഞ്ഞ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യം ഏ​റ്റെ​ടു​ത്തു. ഭീ​തി​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി. ചി​ല​ർ കൊ​ഴു​പ്പി​ക്കാ​ൻ പു​ലി​യു​ടെ പ​ട​വും വെ​ച്ചു കാ​ച്ചി. പാ​ല​ക്കാ​ട് അ​ക​ത്തേ​ത്ത​റ​യി​ൽ വീ​ട്ടി​ലെ​ത്തി​യ പു​ലി​യു​ടെ ചി​ത്ര​മാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്. 

Tags:    
News Summary - Medical College Campus in Pulipedi; Forest Department warns that it could become a wildcat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.