എട്ടിക്കുളം മൊയ്‌ലാളി കടപ്പുറം
പയ്യന്നൂർ: എട്ടിക്കുളം മൊയ്‌ലാളി കടൽ തീരത്ത് വിനോദസഞ്ചാരത്തിനും മത്സ്യബന്ധനത്തിനും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വിധത്തിലുള്ള മിനി ഹാർബർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ സർക്കാർ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയത് കൊണ്ടുതന്നെ ഈ കടലോരത്തെ മൊഞ്ചത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമായതിനാൽ ടൂറിസം പദ്ധതിക്ക് വലിയ സാധ്യതയുണ്ട്. ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ ആഘോഷ ദിനങ്ങളിലും ഒഴിവുദിനങ്ങളിലും കടലോരം ജനസമൃദ്ധമാണ്. വികസനപ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്കരിച്ചാൽ ജില്ലയുടെ അറ്റത്തുള്ള ഈ കടലോരം സഞ്ചാരികളുടെ പറുദീസയാകും.
അഴീക്കലിന് പുറമെ ജില്ലയിലെ മത്സ്യബന്ധന വ്യവസായത്തിനും ഇത് പുതിയ ഉണർവ് നൽകും.വിഷയത്തിൽ സർക്കാർ അടിയന്തരമായി സാധ്യതാപഠനം നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്. ഹാർബർ നിർമാണം സംബന്ധിച്ച് പഠനം നടത്തി പദ്ധതി നടപ്പാക്കണമെന്ന് ഏഴിമല ഡെവലപ്മെന്റ് കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിനേനെ നിരവധി സഞ്ചാരികളെത്തുന്ന കടലോരത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഹാർബർ പോലുള്ള പദ്ധതികൾ അനിവാര്യമാണെന്ന് കൗൺസിൽ സെക്രട്ടറി എൻ.എ.വി. അബ്ദുല്ല, മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ഫിഷറീസ് മന്ത്രി, പയ്യന്നൂർ എം.എൽ.എ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.