കാങ്കോൽ ശിവക്ഷേത്രത്തിൽ കവർച്ച

പയ്യന്നൂർ: കാങ്കോൽ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു. ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം പൊളിച്ചാണ്​ പണം കവർന്നത്​. ശിവക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം തകർത്തത് ശ്രദ്ധയിൽപെട്ടത്. ഉടൻ ചെയർമാനെയും എക്സിക്യൂട്ടിവ് ഓഫിസറെയും വിവരമറിയിച്ചു. എക്സിക്യൂട്ടിവ് ഓഫിസറുടെ പരാതിയെ തുടർന്ന് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സംഭവസ്ഥലത്തെ നിരീക്ഷണ കാമറ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഉച്ചയോടെ ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവമറിഞ്ഞ് മലബാർ ദേവസ്വം ബോർഡ് നീലേശ്വരം അസി. കമീഷണർ സുജാത ക്ഷേത്രത്തിലെത്തി.

Tags:    
News Summary - Robbery at Kankol Shiva Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.