ടാർ ഇളകി: അപകടക്കെണിയൊരുക്കി പെരുമ്പ പാലം

പയ്യന്നൂർ: പ്രതിദിനം ആയിരക്കണക്കിന് വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന ദേശീയപാതയിലെ പെരുമ്പ പാലം അപകടക്കെണിയാവുന്നു. പാലത്തിന് മുകളിലെ ടാർ ഇളകിയതാണ് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഭീഷണിയാവുന്നത്. പാലത്തിന് മുകളിൽ എല്ലായിടത്തും ടാർ ചെയ്തത് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത് വാഹന ഗതാഗതം തടസ്സപ്പെടാൻ കാരണമാകുന്നു. ടാർ ഇളകിയതിനാൽ വാഹനങ്ങൾക്ക് വേഗത കുറച്ചുമാത്രമേ പോകാൻ സാധിക്കുന്നുള്ളു.

ഇതുകാരണം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് വാഹനങ്ങൾ. എല്ലാ ദിവസവും. വലിയ ലോറികളും യാത്രാബസുകളുമുൾപ്പെടെ നിരവധി വാഹനങ്ങൾ പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് നിത്യകാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെയാണ് ദുരിതം ഇരട്ടിയായത്. ദേശീയപാതയിൽ തന്നെ പയ്യന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുൻവശം റോഡിൽ വലിയകുഴി രൂപപ്പെട്ടതും അപകടക്കെണിയാവുന്നു. ഇരുചക്രവാഹന യാത്രക്കാർ അടക്കമുള്ളവർ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്.

ഭാഗ്യം കൊണ്ടാണ് പലരും അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത്. ഇതിനുപുറമെ വാഹനങ്ങളുടെ ചക്രം കുഴിയിൽ വീഴുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് ചളിയഭിഷേകവും പതിവാവുന്നു. സംഭവം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി പെരുമ്പ ശാഖ ലീഗ് കമ്മിറ്റി അറിയിച്ചു. മന്ത്രി ഇടപെട്ട് ദേശീയപാതയിലെ ഈ റോഡുകൾ ഗതാഗതയോഗ്യമാക്കി അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിറ്റി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Road problem in payyanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.