Posted On
date_range Updated On
date_range വീടിനുനേരെ ആക്രമണം
പയ്യന്നൂര്‍: രാമന്തളി കുന്നരുവില്‍ വീടിനുനേരെ ആക്രമണം. കുന്നരു കാരന്താട്ടെ പുതിയപുരയില്‍ രാജെൻറ വീടിനു നേരെയാണ് വ്യാഴാഴ്ച ആക്രമണം നടന്നത്. പുലർച്ച രണ്ടരയോടെയാണ് സംഭവം. റോഡില്‍നിന്നാണ് വീടിനുനേരെ കല്ലേറുണ്ടായത്.
കരിങ്കല്‍ കഷണങ്ങൾ ഉപയോഗിച്ചുള്ള ഏറില്‍ വീടിെൻറ മുന്നിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ ശബ്ദം കെട്ട് എഴുന്നേറ്റ് ലൈറ്റ് തെളിച്ച് പുറത്തേക്ക് വരുമ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചു. ഒരുവര്‍ഷം മുമ്പ് ഇതേ വീട്ടില്‍ മോഷണ ശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.