ദേവകി അന്തർജനത്തിന് സതീശൻ പാച്ചേനി ഉപഹാരം നൽകുന്നു
പയ്യന്നൂർ: മലബാറിലെ പ്രമുഖ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കുഞ്ഞിമംഗലം മഞ്ചക്കൽ ഇല്ലത്തു പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജനത്തിന് നൂറാം പിറന്നാൾ.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറന്നാൾ ഇല്ലത്ത് ആഘോഷിച്ചു. ആഘോഷത്തിെൻറ ഭാഗമായി ദേവകി അന്തർജനത്തെ പൊന്നാട അണിയിക്കലും ഉപഹാരസമർപ്പണവും നടത്തി.
ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എം.പി. മുരളി, എം.പി. ഉണ്ണികൃഷ്ണൻ, കെ. രാമചന്ദ്രൻ മാസ്റ്റർ, പി. മാധവൻ മാസ്റ്റർ, അഡ്വ. ബ്രിജേഷ് കുമാർ, അഡ്വ. നൗഷാദ് വാഴവളപ്പിൽ, കെ. ചിണ്ടൻ, കെ.വി. സതീഷ്കുമാർ, പി. വിനോദ്, ഷിജു കല്ലേൻ എന്നിവർ പങ്കെടുത്തു. എം.കെ. ബാലകൃഷ്ണൻ സ്വാഗതവും എം.പി. തിലകൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.