മുത്തലിബാൽ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പാപ്പിനിശ്ശേരി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പുതിയങ്ങാടി അങ്ങാടി കടവിൽനിന്നും പുതിയങ്ങാടി സ്വദേശി കെ. മുത്തലിബാൽ (40) എം.ഡി.എം.എയും കഞ്ചാവും പിടികൂടി.
800 മി.ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമാണ് പ്രതിയിൽനിന്ന് പിടികൂടിയത്. കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു. സിയും പാർട്ടിയും നടത്തിയ പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.
പുതിയങ്ങാടി, മാട്ടൂൽ, മടക്കര, പഴയങ്ങാടി എന്നിവിടങ്ങളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന പ്രധാനിയാണ് മുത്തലിബെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.