റു​ഷൈ​ദ് മു​ഹ​മ്മ​ദ്​

അമിതവേഗതയിലെത്തിയ ഓട്ടോയിടിച്ച് വിദ്യാർഥി മരിച്ചു


പാ​പ്പി​നി​ശ്ശേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​രോ​ളി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി റു​ഷൈ​ദ് മു​ഹ​മ്മ​ദാ​ണ്​ (15) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ചാ​ലാ​ട് മ​ണ​ലി​ലെ ക​ട​യി​ൽ​ സാ​ധ​നം​ വാ​ങ്ങാ​ൻ റോഡരികിലൂടെ നടന്നുപോ​കു​ന്ന​തി​നി​ടെ അമിതവേഗതയിലെത്തിയ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

മ​ണ​ലി​ലെ പി​താ​വി‍െൻറ വീ​ട്ടി​ൽ അ​വ​ധി ദി​വ​സ​ത്തി​ൽ വ​ന്ന​താ​യി​രു​ന്നു. മ​ണ​ൽ ഒ​റ്റ​ത്തെ​ങ്ങ് സ്വ​ദേ​ശി കെ.​പി. റി​യാ​സി‍െൻറ​യും പാ​പ്പി​നി​ശ്ശേ​രി​യി​ലെ കെ.​പി. റ​സി​ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് നി​ഷാ​ൽ (അ​രോ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി).





Tags:    
News Summary - The student was died in an auto accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.