പാപ്പിനിശ്ശേരി മേൽപാലത്തിൽ നാട്ടുകാർ വാഴനട്ടു പ്രതിഷേധിക്കുന്നു
Posted On
date_range Updated On
date_range പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലത്തിൽ വലിയകുഴി രൂപപ്പെട്ടതിൽ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ വാഴ നാട്ടു. കഴിഞ്ഞദിവസം ഇരുചക്ര വാഹനയാത്രികൻ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. 2018ൽ വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തതിനുശേഷം നിരവധിതവണ കുഴികൾ രൂപപ്പെട്ടിരുന്നു. തുടർന്ന് കുഴികളടക്കുന്ന നടപടിയും തുടർന്നു വരുന്നു. ഒരു വർഷം മുമ്പ് ഒരു മാസം പാലം അടച്ചിട്ട് അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നു.അതിനുശേഷവും നിരവധി തവണ കുഴികളടക്കൽ പ്രവൃത്തി തുടർന്നു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.