മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

പാ​പ്പി​നി​ശ്ശേ​രി: ക​ണ്ണൂ​രി​ൽ​നി​ന്ന്​ ക​ട​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഗു​ഡ്സ് ഓ​ട്ടോ​യി​ൽ പോ​കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു. അ​രോ​ളി ക​ല്ലീ​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പം വ്യാ​പാ​രം ന​ട​ത്തു​ന്ന പി.​പി. ഷ​രീ​ക്കി‍െൻറ ഫോ​ണാ​ണ് ഉ​ഗ്ര​ശ​ബ്​​ദ​ത്തി​ൽ പൊ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് സം​ഭ​വം. ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന ഷ​രീ​ക്ക്​ ഫോ​ൺ സ്​​റ്റീ​യ​റി​ങ്ങി​ന് സ​മീ​പ​ത്ത് വെ​ച്ച​താ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത​യി​ൽ പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് മൊ​ബൈ​ൽ പൊ​ട്ടി​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ചു. ഓ​​ട്ടോ​യി​ൽ​നി​ന്ന്​ ചാ​ടു​ന്ന​തി​നി​ടെ ഷ​രീ​ക്കി​ന്​ നി​സ്സാ​ര പ​രി​േ​ക്ക​റ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.