അസ്റുദ്ദീൻ
Posted On
date_range Updated On
date_range വധശ്രമക്കേസ് പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ
പാപ്പിനിശ്ശേരി: വധശ്രമക്കേസിലെ പ്രതി 17 വർഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി മാങ്കടവിലെ അഴീക്കോടന്റകത്ത് അസ്റുദ്ദീൻ (41) ആണ് വളപട്ടണുവെച്ച് പൊലീസ് പിടികൂടിയത്. 2008ൽ പാപ്പിനിശ്ശേരി അരോളികാട്യം ചാലിലാണ് ആക്രമം നടന്നത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ടി.എം. വിപിൻ, എ.എസ്.ഐ. സി. ഷാജി, സി.പി.ഒ കെ. കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.