സ​ന്ദീ​പ് കു​മാർ

സ്വ​കാ​ര്യ ബ​സി​െൻറ മ​ത്സ​ര​യോ​ട്ടം: ബൈ​ക്ക്​ യാ​ത്രി​ക​ന് ദാരുണാന്ത്യം


പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സി​െൻറ മ​ത്സ​ര​യോ​ട്ട​ത്തി​നി​ട​യി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി ദാ​രു​ണ​മാ​യി മ​രി​ച്ചു. പാ​പ്പി​നി​ശ്ശേ​രി പ​ഴ​ഞ്ചി​റ ധ​ർ​മ​ക്കി​ണ​റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി മേ​പ്പ​യി​ൽ സ​ന്ദീ​പ് കു​മാ​റാ​ണ്​ (32) അ​പ​ക​ടം ന​ട​ന്ന സ്​​ഥ​ല​ത്ത് ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്.

കീ​ച്ചേ​രി പ​മ്പാ​ല​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 5.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ ബ​സും ബൈ​ക്കും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ പ​മ്പാ​ല​ക്ക് സ​മീ​പ​ത്തെ സ​ർ​വി​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തു​വെ​ച്ച് ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. ബൈ​ക്കി​ൽ ബ​സ് ത​ട്ടി​യ​തോ​ടെ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ബ​സി​െൻറ ട​യ​ർ ശ​രീ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി ഹെ​ൽ​മ​റ്റ​ട​ക്കം ത​ക​ർ​ന്നു.

പ​ഴ​ഞ്ചി​റ​യി​ലെ ശ്രീ​ധ​ര​‍െൻറ​യും മേ​പ്പ​യി​ൽ ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​ണ് സ​ന്ദീ​പ് കു​മാ​ർ. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന​ൽ, സ​ജി​ഷ്, ഷം​ന. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച രാ​വി​ലെ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.





Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.