പാനൂർ ജുമാമസ്ജിദ് ദർസ് പൂർവ വിദ്യാർഥി സംഗമം

പാനൂർ: ഖുതുബി മുഹമ്മദ് മുസ്‌ലിയാർ ദീർഘകാലം ദർസ് നടത്തിയ പാനൂർ ജുമാ മസ്ജിദിൽ പൂർവ ദർസ് വിദ്യാർഥികളുടെ സംഗമം നടത്തി. സമസ്ത മുശാവറ അംഗവും ഖാദിയുമായ ടി.എസ്. ഇബ്രാഹിം മുസ്‌ലിയാർ പ്രാർഥന നടത്തി. മഹല്ല് പ്രസിഡന്‍റ് അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം അൽ ഖാസിമി അദ്ധ്യക്ഷത വഹിച്ചു.

കാപ്പാട് ഇബ്രാഹിം മുസ്‌ലിയാർ, അയനിക്കാട് മുഹമ്മദ് മുസ്‌ലിയാർ, പി.പി. അബ്ദുറഹിമാൻ മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ചു. ഹുസൈൻ മുസ്‌ലിയാർ, ഹനീഫ് പാനൂർ , ഉമർദാരിമി, അബ്ദുൽ സലാം അൽ ഖാസിമി, പി.കെ. ഷാഹുൽ ഹമീദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കൊയപള്ളി യൂസുഫ് ഹാജി, സി. അബ്ദുറഹിമാൻ മുസ്‌ലിയാർ, മാവിലാട്ട് ഉസ്മാൻ ഹാജി, മഹല്ല് കമ്മിറ്റി ജനറൽ സിക്രട്ടറി റസാഖ് പാനൂർ, സദർ മുഅല്ലിം മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. അങ്ങാടി പള്ളി ഇമാം അബ്ദുല്ലത്വീഫ് മൗലവി സ്വാഗതവും ടി.ടി. അബ്ദുറഹിമാൻ മൗലവി നന്ദിയും പറഞ്ഞു. മുത്തലിബ് സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി.

Tags:    
News Summary - Panoor Juma Masjid alumni meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.