കടന്നപ്പള്ളി: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറും അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും മുന്‍ എം.എല്‍.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വെവ്വേറെ മൈക്രോ പ്ലാനുകള്‍ തയാറാക്കുകയും, അവരെ അതിദാരിദ്ര്യാവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്താണ് അതിദാരിദ്ര്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി. സുലജ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ വി.എ. കോമളവല്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉല്പാദന, സേവന, പശ്ചാത്തല മേഖലകളില്‍ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ക്കാണ് 2025-26 ല്‍ പഞ്ചായത്ത് രൂപം നല്‍കിയിരിക്കുന്നത്.
സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളില്‍ നിന്നുള്ള ഫണ്ടുകളും ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടും, ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉള്‍പ്പെടെ ഒമ്പതു കോടിയിലധികം രൂപയുടെ കരട് പദ്ധതികളാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ. മോഹനന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഇ.പി. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീജ കൈപ്രത്ത്, പി.പി. ദാമോദരന്‍, എ. രാജലക്ഷ്മി, പി.പി. പ്രകാശന്, ടി.വി. ചന്ദ്രന്, എം.പി. ഉണ്ണികൃഷ്ണന്, ടി. രാജന്, കെ.കെ. ആലിക്കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഷിബു കരുണ്‍ സ്വാഗതവും എം.വി. പവിത്രന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.