കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന രാത്രി നടത്തത്തിൽനിന്ന്

കണ്ണൂർ സിറ്റിയുടെ പൈതൃകം തൊട്ടറിഞ്ഞ് രാത്രിനടത്തം

കണ്ണൂർ സിറ്റി: നാടിന്റെ പാരമ്പര്യവും പൈതൃകവും തൊട്ടറിഞ്ഞ് കണ്ണൂര്‍ സിറ്റിയിലെ പൗരാണിക തുറമുഖ പട്ടണത്തിന്റെ തെരുവുകളിലൂടെ രാത്രിനടത്തം.

കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് രാത്രിനടത്തം നടന്നത്. ആയിക്കര മൊയ്തീന്‍ പള്ളിയില്‍നിന്ന് ആരംഭിച്ച് അറക്കല്‍ മ്യൂസിയം, പോര്‍ട്ട് ഓഫിസ്, ഹൈദ്രോസ് പള്ളി, അറക്കല്‍ മണി ഗോപുരം, കണ്ണൂർ സിറ്റി ജുമാമസ്ജിദ്, തെക്യാബ്, സയ്യിദ് മൗലാ ബുഖാരി മഖ്ബറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പോർചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ശുഹദാക്കളുടെ ഖബറിടത്തില്‍ യാത്ര അവസാനിച്ചു.

ഡയറക്ടര്‍ മുഹമ്മദ് ശിഹാദ് നേതൃത്വം നല്‍കി. എന്‍ജിനീയര്‍ ടി.പി.എം. ഹാഷിര്‍ അലി, ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ലുഹ മോട്ടോഴ്സ് എം.ഡി ബജാഷ്, മാപ്‌സന്‍ ടൂര്‍സ് സാരഥി എ.പി. മുഹമ്മദ്, ഹാഫിസ് തഹ്ദീര്‍, എൻജിനീയര്‍ അബ്ദുൽ ഗഫൂര്‍, ടൂര്‍ ഓപറേറ്റര്‍ ഇസ്മത്ത്, യുവ സംരംഭകന്‍ സി.കെ. ഉനൈസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Night walk to experience the heritage of Kannur City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.