പ്രതിഷേധിച്ചു

ഇരിട്ടി: ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാർ തീരുമാനത്തില്‍ കോണ്‍ഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റി . ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും മനുഷ്യജീവന് ഭീഷണിയായ കാട്ടാന അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള ആനമതില്‍ നിര്‍മാണത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം ആരോപിച്ചു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ, കെ. വേലായുധന്‍, വി.ടി. തോമസ്, കെ.എന്‍. സോമന്‍, വി.ടി. ചാക്കോ, ജിനചന്ദ്രന്‍, ബിബില്‍സണ്‍, സാജു യോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.