കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റായിരുന്ന ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി. സമിതി കേളകം യൂനിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗത്തിൽ പ്രസിഡന്റ് ജോർജ് കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ജോസഫ് പറയ്ക്കൽ, ജോൺ കാക്കരമറ്റം, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. മോഹനൻ മാസ്റ്റർ, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ഭാരവാഹി രാജേഷ്, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.