അനുശോചിച്ചു

തളിപ്പറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന​ ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ തളിപ്പറമ്പ്​ യൂനിറ്റിന്‍റെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ്​ കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു. കെ.വി. അബൂബക്കർ, പുല്ലായിക്കൊടി ചന്ദ്രൻ, ടി.ടി. സോമൻ, എം.കെ. മനോഹരൻ, കെ.എം. അബ്ദുൽ ലത്തീഫ്, കെ. മുഹമ്മദ് കുഞ്ഞി, കെ. ഷമീർ, അബ്ദുൽ റഷീദ്, സുബൈർ സൂപ്പർ വിഷൻ തുടങ്ങിയവർ സംസാരിച്ചു. വി. താജുദ്ദീൻ സ്വാഗതവും ടി. ജയരാജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.