അനുമോദിച്ചു pyd eecco anumodhanam ഇക്കോയുടെ അനുമോദന സദസ്സിൽ ഡോ. ബി. ഇഫ്തിക്കർ അഹമ്മദ് സംസാരിക്കുന്നുപഴയങ്ങാടി: മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ മൊട്ടാമ്പറം മിനാറിൽ സംഘടിപ്പിച്ച സദസ്സിൽ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇക്കോ' അനുമോദിച്ചു. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അൻസിൽ, എ.സി. ഷഹ്സാദി, അബ്ദുൽ ഹഫീസ് ഗാലിബ്, മുഹമ്മദ് റോഷൻ, റുഷ്ദ അബ്ദുൽ റഹിമാൻ, സലാമ കുഞ്ഞാമത്, ആമസോൺ വിൽപന ഏറ്റെടുത്ത 'അൺ ടോൾഡ്' ഇംഗ്ലീഷ് കവിത സമാഹാരത്തിൻെറ രചയിതാവ് സിയ റാസിഖ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഡോ. ബി. ഇഫ്തിക്കർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഇക്കോ ഉപദേശക സമിതി ചെയർമാൻ എ.കെ.എം. മാടായി അധ്യക്ഷത വഹിച്ചു. എസ്. സുബൈർ മാസ്റ്റർ, മഹമൂദ് വാടിക്കൽ, പി.കെ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. കെ.സി. ഖമറുദ്ദീൻ പ്രാർഥന നടത്തി. റഫീഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.