പ്രതിഷേധിച്ചു

തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും കോൺഗ്രസ് ഓഫിസുകൾക്കും വായനശാലകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ മുസ്​ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി . തിരുവനന്തപുരത്ത്‌ നടന്ന കൊലപാതകത്തി ‍ൻെറ പേരിൽ കണ്ണൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫിസുകൾ തകർത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സംഭവത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നി െലത്തിക്കാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, സി.കെ.പി. മമ്മു, സി. അഹമ്മദ്‌ അൻവർ, മുനവർ അഹമ്മദ്‌, തഫ്​ലീം മാണിയാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.