അനുമോദിച്ചു

തലശ്ശേരി: കേരള ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കീർത്തന മനോജിനെ നെട്ടൂർ കുന്നോത്ത് യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ. സോന, എം.കെ. സതീശൻ, ഉച്ചുമ്മൽ ശശി, എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലബിന്റെ ഉപഹാരം ചെയർപേഴ്സൻ കീർത്തന മനോജിന് കൈമാറി. വാർഡ് കൗൺസിലറും പ്രത്യേക ഉപഹാരം നൽകി. അഡ്വ. എം.സി. മനോജ് കുമാർ, കീർത്തന മനോജ്‌ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. കരുണൻ സ്വാഗതവും മനോജ് മൈഥിലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.