പയ്യന്നൂർ: സ്വപ്ന സുരേഷ് സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് . തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ പ്രവർത്തകർ കരിങ്കൊടി പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണൻ, ഡി.കെ. ഗോപിനാഥ്, പിലാക്കൽ അശോകൻ, അത്തായി പത്മിനി, സി. അനിൽകുമാർ, പുറച്ചേരി മോഹനൻ, എ.കെ. ശ്രീജ, പി.ടി. അനിൽകുമാർ, സി. രാധാകൃഷ്ണൻ, ആകാശ് ഭാസ്കർ, എം.കെ. ഉണ്ണികൃഷ്ണൻ, വി.പി. പ്രമോദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.