ജില്ലയിലെ ഡിവൈ.എസ്.പിമാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം
കണ്ണൂര്‍: ഡിവൈ.എസ്.പിമാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. പേരാമ്പ്രയിലേക്ക് സ്ഥലംമാറ്റിയ മുൻ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനെ കണ്ണൂര്‍ റൂറല്‍ സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പിയായി മാറ്റി നിയമിച്ചു. നാദാപുരത്തുനിന്ന് എ. കുട്ടികൃഷ്ണനെ ചിറ്റൂരിലേക്ക് സ്ഥലംമാറ്റി.
റൂറല്‍ സ്‌പെഷല്‍ ഡിവൈ.എസ്.പി പി.ചന്ദ്രമോഹനനെ പേരാവൂരിലേക്കും പേരാവൂരില്‍നിന്ന് എം.പി. രാജേഷിനെ വയനാട് നർകോട്ടിക്കിലേക്കും കൂത്തുപറമ്പില്‍നിന്ന് കെ.സി. സുഭാഷ് ബാബുവിനെ മലപ്പുറത്തേക്കും ഇരിട്ടിയില്‍നിന്ന് കെ.ജി.പ്രവീണ്‍കുമാറിനെ നാദാപുരത്തേക്കും കണ്ണൂര്‍ സിറ്റി നർകോട്ടിക് സെല്ലില്‍നിന്ന് പി.രാജേഷിനെ ഇരിട്ടിയിലേക്കും സ്ഥലംമാറ്റി.
സിറ്റി ക്രൈംബ്രാഞ്ചില്‍നിന്ന് ടി.എ.അഗസ്റ്റിനെ പേരാമ്പ്രയിലേക്കും കണ്ണൂര്‍ റൂറല്‍ നർകോട്ടിക് സെല്ലില്‍നിന്ന് ടി. ഉത്തംദാസിനെ കോഴിക്കോട് റൂറല്‍ നർകോട്ടിക് സെല്ലിലേക്കും മാറ്റി നിയമിച്ചു. ഇടുക്കി നർകോട്ടിക് സെല്ലില്‍നിന്ന് വി.എ.സുരേഷിനെ കണ്ണൂര്‍ സിറ്റി നർകോട്ടിക് സെല്ലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.