ടി. ​ക​ലാ​ധ​ര​ന് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്നു

എം.വി. ദേവൻ കലാപുരസ്കാരം ടി. കലാധരന് സമ്മാനിച്ചു

മാ​ഹി: ഈ ​വ​ർ​ഷ​ത്തെ എം.​വി. ദേ​വ​ൻ ക​ലാ​പു​ര​സ്കാ​രം ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ടി. ​ക​ലാ​ധ​ര​ന് സ​മ്മാ​നി​ച്ചു. മ​ല​യാ​ള ക​ലാ​ഗ്രാ​മ​ത്തി​ൽ കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ​യു​ടെ സ്ഥാ​പ​കാം​ഗ​വും ചെ​യ​ർ​മാ​നു​മാ​യ ബോ​സ് കൃ​ഷ്ണ​മാ​ചാ​രി​യാ​ണ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്. എം.​വി. ദേ​വ​ന്റെ സ്മ​ര​ണ​ക്കാ​യി സ​മ​ർ​പ്പി​ച്ച ദേ​വ​യാ​നം 2023 ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഡോ. ​മ​ഹേ​ഷ് മം​ഗ​ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ന്ന്യം ച​ന്ദ്ര​ൻ, ഒ. ​അ​ജി​ത്കു​മാ​ർ, പ്ര​ശാ​ന്ത് ഒ​ള​വി​ലം, പി. ​ജ​യ​രാ​ജ​ൻ, ബി​നു​രാ​ജ് ക​ലാ​പീ​ഠം, സു​രേ​ഷ് കൂ​ത്തു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​യാ​ള ക​ലാ​ഗ്രാ​മം, കൊ​ച്ചി​യി​ലെ നാ​ണ​പ്പ ആ​ർ​ട്ട് ഗ്യാ​ല​റി, പൗ​ർ​ണ​മി ആ​ർ​ട് ഗാ​ല​റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് ആ​സ്ഥാ​ന​മാ​യ ഏ​ഷ്യ​ൻ ആ​ർ​ട്സ് സെ​ന്റ​ർ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ര​ച​യി​താ​ക്ക​ളാ​യ ബാ​ല​ൻ ന​മ്പ്യാ​ർ, എ​സ്.​ജി. വാ​സു​ദേ​വ്, എ​ൻ.​പി.​കെ. മു​ത്തു​ക്കോ​യ, ആ​ർ​ട്ടി​സ്റ്റ് ന​മ്പൂ​തി​രി, ബാ​ബു സേ​വ്യ​ർ, പ്ര​ദീ​പ് പു​ത്തൂ​ർ, അ​ജ​യ​കു​മാ​ർ, മു​ര​ളി ചി​രോ​ത്ത്, ടി. ​ക​ലാ​ധ​ര​ൻ, ജി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​തി​ർ​ന്ന ത​ല​മു​റ​യി​ലും പു​തു​ത​ല​മു​റ​യി​ലും​പെ​ട്ട 70ലേ​റെ ക​ലാ​കാ​ര​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​ല​യാ​ള ക​ലാ​ഗ്രാ​മ​ത്തി​ലെ എം.​വി. ദേ​വ​ൻ ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം മേ​യ് 10ന് ​സ​മാ​പി​ക്കും.

Tags:    
News Summary - M.V. Devan kala puraskaram Presented by Kaladharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.