കാട്ടാമ്പള്ളി കൈരളി ബാർ പരിസരത്ത് യുവാവ് കുത്തേറ്റ്
മരിച്ച കേസിലെ പ്രതി നിസാമുമായി പൊലീസ് തെളിവെടുപ്പ്
നടത്തുന്നു
കണ്ണൂര്‍: കാട്ടാമ്പള്ളി കൈരളി ബാറിലെ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ ടി.പി. റിയാസ് (43) കുത്തേറ്റുമരിച്ച കേസിലെ പ്രതി ജിം നിസാം എന്ന നിസാമുമായാണ് (42) സംഭവം നടന്ന കൈരളി ബാർ പരിസരത്ത് മയ്യിൽ സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
കൃത്യം നടന്ന സ്ഥലവും ആക്രമിച്ചതിന്റെ വിശദാംശങ്ങളും പ്രതി വിവരിച്ചു. കുത്താനുപയോഗിച്ച കത്തി സംഭവം നടന്ന ദിവസം തന്നെ പൊലീസ് സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
ജൂലൈ 13ന് രാത്രി ബാറിന് പുറത്തുവെച്ച് കുത്തേറ്റ റിയാസ് പിറ്റേ ദിവസം പുലർച്ചെ നാലോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംഭവശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട നിസാം പലയിടങ്ങളിലായി അഞ്ചു ദിവസം ഒളിവിലായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ അഴീക്കോട് കപ്പക്കടവിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് സ്വദേശി ടി.പി. നജീബിനെയും അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.