കണ്ണൂർ ബാങ്ക് റോഡിലെ അനധികൃത കടകള്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചുമാറ്റുന്നു

മൾട്ടി ലെവൽ കാർ പാർക്കിങ്​: മൂന്നു ബങ്കുകൾ പൊളിച്ചുമാറ്റി

ക​ണ്ണൂ​ർ: എ​സ്.​ബി.െ​എ​ക്ക്​ മു​ന്നി​ലെ പീ​തം​ബ​ര പാ​ർ​ക്കി​ലെ മൂ​ന്നു ബ​ങ്കു​ക​ൾ കോ​ർ​പ​ഷേ​ൻ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. ഇ​വി​ടെ നി​ല​വി​ൽ അ​ഞ്ചു ബ​ങ്കു​ക​ളാ​ണ്​ കോ​ർ​പ​റേ​ഷ​െൻറ അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പീ​താം​ബ​ര പാ​ർ​ക്കി​ൽ മ​ൾ​ട്ടി ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ങ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ ബ​ങ്കു​ക​ൾ നീ​ക്കം ചെ​യ്​​ത​ത്. ഭൂ​മി അ​ള​ന്ന്​ കൈ​മാ​റി​യാ​ൽ മാ​ത്ര​മേ അ​മൃ​ത്​ പ​ദ്ധ​തി​യി​ൽ മ​ൾ​ട്ടി ലെ​വ​ൽ കാ​ർ​പാ​ർ​ക്കി‍െൻറ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങു​ക​യു​ള്ളൂ.

ഇ​തി‍െൻറ ഭാ​ഗ​മാ​യി അ​ഞ്ച്​ ബ​ങ്ക്​​ ഉ​ട​മ​ക​ൾ​ക്കും ഒ​ഴി​യാ​ൻ കോ​ർ​പ​റേ​ഷ​ൻ നോ​ട്ടി​സ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ മൂ​ന്നു​പേ​ർ ഒ​ഴി​യാ​ൻ ത​യാ​റാ​യി. അ​വ​രു​ടെ ബ​ങ്കു​ക​ളാ​ണ്​ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. മ​റ്റു ര​ണ്ട്​​ ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച്​ കോ​ർ​പ​റേ​ഷ​ന്​ നോ​ട്ടീ​സ്​ കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

പാ​ർ​ക്കി​നു സ​മീ​പ​ത്തെ കെ.​എ​സ്.​ഇ.​ബി​യു​ടെ ട്രാ​ൻ​സ്​​ഫോ​മ​റും മാ​റ്റി സ്​​ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്​ ഒ​മ്പ​തു​ല​ക്ഷം രൂ​പ​യു​ടെ എ​സ്​​റ്റി​മേ​റ്റ്​ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യി​രു​ന്നു. ഇൗ ​തു​ക കെ.​എ​സ്.​ഇ.​ബി​ക്ക്​ അ​ട​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Multi Level Car Parking in Kannur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.