Posted On
date_range Updated On
date_range പപ്പായ പറിക്കുന്നതിനെ ചൊല്ലി തർക്കം: അമ്മായിയമ്മയെ മരുമകൾ വെട്ടി
കണ്ണപുരം (കണ്ണൂർ): വീട്ടുമുറ്റത്തെ പപ്പായ പറിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മായിയമ്മയെ മരുമകൾ കത്തികൊണ്ട് വെട്ടി. ചെറുകുന്ന് പാളിച്ചലില് വി.വി. സരോജിനിക്കാണ് (67) വെട്ടേറ്റത്. തിങ്കളാഴ്ചയാണ് സംഭവം. ഇവരുടെ പരാതിയിൽ മകെൻറ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു.
സിന്ധു നട്ടുവളർത്തിയ പപ്പായ സരോജിനി പറിച്ചതിനെതുടർന്നുള്ള വാക്തർക്കമാണ് വെട്ടിൽ കലാശിച്ചത്.
സരോജിനിയുടെ കൈക്കാണ് വെട്ടേറ്റത്. സിന്ധുവിനെതിരെ വധശ്രമത്തിന് കണ്ണപുരം പൊലീസ് കേസെടുത്തു. വീട് പൂട്ടി ഇവര്‍ ഒളിവിൽപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.