ജനത്തിരക്ക്​ നിയന്ത്രിക്കാൻ ​മൊബൈൽ ആപ്​​

കണ്ണൂർ: കോവിഡ്​ കാലത്ത്​ ജനങ്ങൾ കൂടുന്ന ഇടങ്ങളിൽ തിരക്ക്​ നിയന്ത്രിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്​ ശ്ര​േദ്ധയമാകുന്നു. 'Toquen' ആപ്പി​െൻറ പ്രകാശനം മന്ത്രി ഇ.പി. ജയരാജൻ കേരളപ്പിറവി ദിനത്തിൽ കണ്ണൂരിൽ നിർവഹിച്ചു. നിത്യജീവിതത്തി​െൻറ ഭാഗമായ പള്ളി, ക്ഷേത്രം, ബാങ്ക്​, ഷോപ്പിങ്​ മാളുകൾ, ക്ലിനിക്ക്​, ഹോസ്പിറ്റൽ തുടങ്ങി എവിടെയും ലളിതമായി ഉപയോഗിക്കാൻ പാകത്തിലാണ്​ ഈ വെർച്വൽ ക്യൂ ആപ്​ രൂപകൽപന.

കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം അനുവദനീയമായ സന്ദർശകർക്ക്​ മാത്രം സമയക്രമം നിശ്​​ചയിച്ച്​ മൊബൈൽ വഴി ടോക്കൺ നൽകുന്നതാണ്​ ആപ്പി​െൻറ പ്രവർത്തനരീതി. സന്ദർശക രജിസ്​റ്റർ ബുക്ക് വഴി പരസ്പർശവും രോഗവ്യാപനവും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ആപ്​ ഉപയോഗിക്കു​േമ്പാൾ അത്തരം ഭീഷണി കുറക്കാം.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്​റ്റാർട്ടപ്പായ റൂ കാബ്സ് എൽ.എൽ.പിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ആപ്പി​െൻറ ശിൽപികൾ പാലക്കാട് എൻ.എസ്​.എസ്​ എൻജിനീയറിങ്​ കോളജിൽനിന്ന്​ ബിരുദമെടുത്ത അൻസാർ അബ്​ദുറഹിമാനും ഉമർ മുട്ടേങ്ങാടനുമാണ്. സർക്കാർ താൽപര്യപ്പെട്ടാൽ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ആപ്പി​െൻറ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന്​ അൻസാർ അബ്​ദുറഹിമാൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.