Posted On
date_range Updated On
date_range മന്ത്രി കടന്നപ്പള്ളിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവ്
കണ്ണൂർ: തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്.
മന്ത്രിയോടൊപ്പം നിരീക്ഷണത്തിലായിരുന്ന പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റിവാണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.
പരിശോധനാ ഫലം നെഗറ്റിവായെങ്കിലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്നും ചുമതലകള്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.