Posted On
date_range Updated On
date_range വോട്ടുചെയ്ത് വീട്ടിലെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു
വളപട്ടണം: വോട്ടുചെയ്ത് വീട്ടിലെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു. വളപട്ടണം താജുൽ ഉലൂം യതീംഖാനക്ക് സമീപത്തുള്ള ബൈത്തുൽ ഹുദയിൽ താമസിക്കുന്ന പുതിയപുരയിൽ ഇബ്രാഹിം ഗുരുക്കളാണ് (64) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
വോട്ടുചെയ്തു വീട്ടിലെത്തിയ ഇദ്ദേഹം മക്കളുമൊന്നിച്ചു സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊയ്ത്തുംകടവ് സ്വദേശിയാണ്. ഭാര്യ: പി.കെ. സാഹിദ. മക്കൾ: മുഹമ്മദ് (ബഹ്റൈൻ), സാബിത് (സൗദി), ഫാത്തിമ. മരുമക്കൾ: ഫാത്തിമ, ബഷീർ. സഹോദരങ്ങൾ: മഹമൂദ്, ഖദീജ, കുഞ്ഞാമിന, നസീമ, മറിയം, പരേതയായ ബീഫാത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.