കണ്ണൂര്‍: ട്രെയിനിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതിയെ മിനിറ്റുകള്‍ക്കകം റെയില്‍വേ പൊലീസ് പിടികൂടി. തമിഴ്‌നാട് കന്യാകുമാരി കുറുമ്പന അന്തോണിയ സ്ട്രീറ്റിലെ ഇ. സുരേഷിനെയാണ് (47) അറസ്റ്റ് ചെയ്തത്. കാസര്‍ക്കോട് ബംബ്രാണി സ്വദേശി ഹാഷിമിന്റെ ഫോണാണ് കവര്‍ന്നത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഓഖ എക്‌സ്പ്രസിലെ എ. വണ്‍ കോച്ചില്‍ എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു ഹാഷിം. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് നോക്കിയപ്പോഴാണ് ഫോണ്‍ കാണാനില്ലെന്ന് അറിഞ്ഞത്. ഉടന്‍ റെയില്‍വേ പൊലീസിന്റെ സഹായം തേടി.
ഡ്യൂട്ടിയിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ സിവില്‍ പൊലിസ് ഓഫിസര്‍ ഷംസീറും പെരിങ്ങോത്തെ സിവില്‍ പൊലീസ് ഓഫിസര്‍ മന്‍സൂറയും ചേര്‍ന്ന് സുരേഷിനെ മിനിറ്റുകള്‍ക്കകം പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. ഇയാളില്‍നിന്ന് കവര്‍ച്ച ചെയ്ത ഫോണ്‍ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.