നിഖിൽ ശ്രീധരൻ കരിയിൽ

ഗുജറാത്ത് ഹൈകോടതി ജഡ്​ജിയായി മലയാളി

അഞ്ചരക്കണ്ടി: ഗുജറാത്ത് ഹൈകോടതി ജഡ്​ജിയായി മലയാളി. റിട്ട. ഗുജറാത്ത്‌ ഡിവൈ.എസ്.പിയും അഞ്ചരക്കണ്ടി വെണ്മണൽ സ്വദേശിയുമായ കെ.കെ. ശ്രീധര​െൻറയും ടി.എൻ. സാവിത്രിയുടെയും മകൻ നിഖിൽ ശ്രീധരൻ കരിയിലാണ്​ ജഡ്​ജിയായി നിയമിതനാവുന്നത്​.

ഗുജറാത്തിൽനിന്ന്​ പ്രാഥമിക പഠനം കഴിഞ്ഞ നിഖിൽ, ഉഡുപ്പി ലോ കോളജിൽനിന്നാണ് നിയമബിരുദ പഠനം പൂർത്തിയാക്കിയത്. 1997 മുതൽ ഗുജറാത്ത്‌ ഹൈകോടതിയിൽ അഭിഭാഷകനാണ്. മലയാളിയായ നിഖിൽ ഉൾപ്പെടെ മൂന്നുപേരെയാണ് പുതുതായി നിയമിക്കുന്നത്. 1962ലാണ് അഞ്ചരക്കണ്ടി സ്വദേശിയായ ശ്രീധരൻ ഗുജറാത്ത്‌ പൊലീസിൽ ചേർന്നത്.

തുടർന്ന്​ കുടുംബസമേതം ഗുജറാത്തിലേക്ക്​ താമസംമാറി. മറ്റൊരു മകനായ രാജീവ് ഗുജറാത്ത്‌ റെയിൽവേ ഉദ്യോഗസ്ഥനാണ്. കൊയിലാണ്ടി സ്വദേശിനി അഡ്വ. സിന്ധുവാണ് നിഖിലി​െൻറ ഭാര്യ. എൽഎൽ.ബി വിദ്യാർഥിനി ദേവാംഷി, മോഹിത് എന്നിവർ മക്കളാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.