കണ്ണൂർ: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ സമാഹരിച്ചത് 5.30 ലക്ഷം രൂപ. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മോട്ടിവേഷനൽ സ്പീക്കർ പി.എം.എ. ഗഫൂറിന്റെ സാന്നിധ്യത്തിൽ ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റഈസ് കുട്ടികളിൽ നിന്നും തുക ഏറ്റുവാങ്ങി.
കുട്ടികളിൽ സാമൂഹിക ബോധം വളർത്താനും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പി.എം.എ. ഗഫൂർ പറഞ്ഞു. കൂടുതൽ പണം പിരിച്ചെടുത്ത അഞ്ചാംതരത്തിലെ ആയിഷ ബിൻത് റിയാസ്, ആറാം തരത്തിലെ സഹവ സുബൈർ, രണ്ടാം തരത്തിലെ ഹയാൻ മുഹമ്മദ് എന്നിവർക്കുള്ള ഉപഹാരം അദ്ദേഹം വിതരണം ചെയ്തു.
അധ്യാപികമാരായ കെ. ഫാത്തിമ, കെ. അനുശ്രീ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ടി.കെ. മുഹമ്മദ് അലി, ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡന്റ് സിദ്ദീഖ്, സ്കൂൾ മാനേജർ കെ. അബ്ദുൽ റഷീദ്, പ്രിൻസിപ്പൽ ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.