തലശ്ശേരി: നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്സ് വൈകാതെ കണ്ടെത്തി ഉടമസ്ഥനെ ഏൽപിച്ച് റെയിൽവേ പൊലീസ് മാതൃകയായി. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജിതയുടെ പണവും പ്രധാന രേഖകളുമടങ്ങിയ പഴ്സാണ് ട്രെയിനിൽ നഷ്ടമായത്. തിരുവനന്തപുരത്ത് നടക്കുന്ന കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ 35ാം സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി എട്ടിന് കണ്ണൂരിൽ നിന്ന് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സജിതക്ക് പഴ്സ് നഷ്ടമായത്.
തിരുവനന്തപുരത്ത് എത്തി മുറിയെടുത്ത് വസ്ത്രം മാറിയ ശേഷം സമ്മേളന സ്ഥലത്തേക്ക് പോകാൻ ഓട്ടോ ചാർജിനായിപഴ്സ് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസ്സിലാകുന്നത്. ഉടൻ തന്നെ നിയമസഭ സ്പീക്കറുടെ പഴ്സനൽ സ്റ്റാഫംഗം സത്താറിനെ വിവരം അറിയിച്ചു. തുടർന്ന് ഇക്കാര്യം തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്.ഐ ബിജുവിന് കൈമാറി.
വൃത്തിയാക്കാൻ യാർഡിലേക്ക് മാറ്റിയ ട്രെയിൻ പരിശോധിച്ച് മണിക്കൂറുകൾക്കകം പണവും രേഖകളും അടങ്ങിയ പഴ്സ് കണ്ടെത്തി ഉടമസ്ഥയെ ഏൽപിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് വൈകാതെ കണ്ടെത്തി നൽകാൻ സഹായിച്ചവരോട് നന്ദി പറയുകയാണ് സജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.