പാനൂർ: പെരിങ്ങളം, കരിയാട്, പാനൂർ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് 2015ലാണ് നഗരസഭ രൂപം കൊണ്ടത്. ഇതുവരെ യു.ഡി.എഫാണ് ഭരിച്ചത്. മുസ് ലിം ലീഗ് നേതാവ് കെ.വി. സൂപ്പിയുടെ മകളും വനിത ലീഗ് നേതാവുമായിരുന്ന കെ.വി. റംലയാണ് ആദ്യ ചെയർപേഴ്സൻ. 2015-20 കാലയളവിൽ നാലുവർഷം ലീഗിലെ കെ.വി. റംലയും ഒരു വർഷം കോൺഗ്രസിലെ ഇ.കെ. സുവർണയും അധ്യക്ഷ പദവി അലങ്കരിച്ചു.
2020-25 കാലയളവിൽ നാലുവർഷം ലീഗിലെ വി. നാസറും ഒരുവർഷം കോൺഗ്രസിലെ കെ.പി. ഹാഷിമും ചെയർമാൻമാരായി. ആകെ 40 വാർഡുകളുള്ള നഗരസഭയിൽ മുസ് ലിം ലീഗ് - 17, കോൺഗ്രസ് -ആറ്, സി.പി.എം - 12, ആർ.ജെ.ഡി - രണ്ട്, ബി.ജെ.പി - മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. വാർഡുകൾ പുനർനിർണയിച്ചതിനെ തുടർന്ന് വാർഡുകളുടെ എണ്ണം 41 ആയി.
പി.കെ. ഷമീന സുബൈർ
(യു.ഡി.എഫ്)
കന്നി മത്സരം, നഗരസഭ വനിത ലീഗ് വൈസ് പ്രസിഡന്റ്, സ്റ്റിംസ് പാലിയേറ്റീവ് സ്ഥിരം വളന്റിയർ, ബിരുദധാരിയാണ്.
അഫ്സത്ത് മൊയിലോത്ത്
(എൽ.ഡി.എഫ്)
കന്നി മത്സരം, എൽ.ഡി.എഫ് സ്വതന്ത്രയാണ്. യോഗ്യത എസ്.എസ്.എൽ.സി
ആബിദ അഷ്റഫ് മാണിക്കോത്ത്
(യു.ഡി.എഫ്)
കന്നി മത്സരം. വനിതാ ലീഗ് ചെറുവത്ത് ശാഖ പ്രസിഡന്റ്. ബി.എ. ഇക്കണോമിക്സ് ബിരുദധാരി
ഗിരിജദേവി (എൽ.ഡി.എഫ്)
കന്നി മത്സരം. റിട്ട. സീനിയർ ക്ലർക്ക്, മാനന്തവാടി ജില്ല മെഡിക്കൽ ഓഫിസ്, യോഗ്യത- ഡിഗ്രി ഇക്കണോമിക്സ്. ഐ.ടി.ഐ ഇലക്ട്രോണിക്സ് ഡിപ്ലോമ
ജസീൽ മലയന്റവിട
(യു.ഡി.എഫ്)
കന്നി മത്സരം, ശാഖാ മുസ് ലിം ലീഗ് ജോയന്റ് സെക്രട്ടറി, വിദ്യാഭ്യാസം എസ്.എസ്.എൽ.സി
വി. മുഹമ്മദ്
(എൽ.ഡി.എഫ്)
കന്നി മത്സരം, സി.പി.എം അംഗം, വിദ്യാഭ്യാസം- എസ്.എസ്.എൽ.സി
കെ.പി. സാവിത്രി (എൻ.ഡി.എ)
നിലവിലെ കൗൺസിലർ. രണ്ടാം തവണ മത്സരം. ബി.ജെ.പി പാനൂർ ഏരിയാ പ്രസിഡന്റ്, വിദ്യാഭ്യാസം എസ്.എസ്.എൽ.സി
നാനാറത്ത് അലി
(യു.ഡി.എഫ്)
കന്നി മത്സരം. നഗരസഭ ലീഗ് ജോ. സെക്രട്ടറി, വിദ്യാഭ്യാസം എസ്.എസ്.എൽ.സി
എം.വൈ. സലീം (എൽ.ഡി.എഫ്)
നാഷണൽ ലീഗ് പ്രവർത്തകൻ, എൽ.ഡി.എഫ് സ്വതന്ത്രൻ, കന്നി മത്സരം. വിദ്യാഭ്യാസം എസ്.എസ്.എൽ.സി
ശൈലജ മടപ്പുര (യു.ഡി.എഫ്)
വാർഡിലെ ആശാ വർക്കർ, കന്നി മത്സരം
പി. പ്രമോദ്
(എൽ.ഡി.എഫ്)
രണ്ടാം തവണ മത്സരം. 10 വർഷം പാനൂർ പഞ്ചായത്ത് അംഗം. സി.പി.എം പാലക്കൂൽ ബ്രാഞ്ച് സെക്രട്ടറി, വിദ്യാഭ്യാസം പ്രീഡിഗ്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.