Posted On
date_range Updated On
date_range കണ്ണൂർ എസ്.എൻ കോളജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷം
കണ്ണൂർ : കണ്ണൂർ എസ്.എൻ കോളജിൽ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ്.എൻ.ജി കോളജിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയായാണിതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.