ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിമല
കേളകം: കേളകം-കൊട്ടിയൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പാലുകാച്ചിമല ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.
ഇവിടെയെത്തുന്ന സന്ദർശകർക്ക് പാഴ് വസ്തുക്കൾ വേർതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ, വൃത്തിയുള്ള ശുചിമുറികൾ, സൂചന -ബോധവത്കരണ ബോർഡുകൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. കേളകം പഞ്ചായത്ത് ഹരിതകർമസേനയാണ് ആവശ്യമായ ബിന്നുകൾ സൗജന്യമായി നൽകിയത്. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷതവഹിച്ചു. ഇരു പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷരായ തോമസ് പുളിക്കകണ്ടം, സജീവൻ പാലുമ്മി, ജീജ ജോസഫ്, പഞ്ചായത്ത് അംഗം ലൈസ ജോസ് തടത്തിൽ, ഉദ്യോഗസ്ഥരായ രമേശ് ബാബു കൊയ്റ്റി, പി. അനിത, വന സംരക്ഷണ സമിതി പ്രസിഡന്റ് ജോർജുക്കുട്ടി കുപ്പക്കാടൻ, സെക്രട്ടറി പി.വി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.