Posted On
date_range Updated On
date_range വെരുകിന് കോഴിക്കൂട് തടവറയായി; വനപാലകർ മോചിപ്പിച്ചു
കേളകം: കോഴികളെ കൊന്നൊടുക്കിയ വെരുകിന് കോഴിക്കൂട് തടവറയായപ്പോൾ ഒടുവിൽ രക്ഷകരായത് വനപാലകർ. കൊട്ടിയൂർ അമ്പായത്തോട്ടിലാണ് കോഴികളെ പിടികൂടിയ വെരുക് കൂട്ടിൽ കുടുങ്ങിയത്. അമ്പായത്തോടിലെ പള്ളിക്കാമഠം ജോസിെൻറ വീട്ടിലെ കോഴിക്കൂട്ടിലാണ് കോഴികളെ കൊന്നൊടുക്കിയ വെരുകിനെ വീട്ടുകാർ തടങ്കലിലാക്കി വനപാലകരെ അറിയിച്ചത്.
കൂട്ടിലുണ്ടായിരുന്ന അഞ്ചിലധികം കോഴികളെ കൊന്നതിനുശേഷം പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും കോഴിക്കൂട്ടിൽ അകപ്പെട്ടത് മനസ്സിലായതോടെ വെരുക് വിരണ്ടു ബഹളം വെച്ചു. തുടർന്ന് ജോസ് വനംവകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി വെരുകിനെ തുറന്നുവിടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.