സാജിദ്
Posted On
date_range Updated On
date_range ക്രിമിനൽ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി
കണ്ണൂർ: വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കലക്ടർ കാപ്പ ചുമത്തി. പാപ്പിനിശ്ശേരി സ്വദേശിയായ കെ.പി. സാജിദിനെയാണ് (29) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത് കാപ്പ ചുമത്തിയത്.
വളപട്ടണം, മയ്യിൽ, കണ്ണൂർ സിറ്റി സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരമാണ് കലക്ടറുടെ നടപടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.