Posted On
date_range Updated On
date_range മുഴപ്പിലങ്ങാട് ദേശീയപാത വെള്ളത്തിൽ മുങ്ങി
മുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാത കടന്നു പോകുന്ന മുഴപ്പിലങ്ങാട് കുളം ബസാറിൽ വെള്ളം കയറി. ചൊവ്വാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്നാണ് ദേശീയപാതയിൽ വെള്ളം കയറിയത്.
റോഡ് നിർമാണത്തെ തുടർന്ന് ഓവുചാലിന്‍റെ നിർമാണം പൂർത്തിയാവാത്തതിനെ തുടർന്ന് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടതാണ് ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
വേഗത നിയന്ത്രിച്ചാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. കാൽ നടയാത്രയും ദുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.